
മനസ്സിനെ നിയന്ത്രിക്കുക എന്നത് ആത്മാംശുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധീമുട്ടുള്ള കാര്യമായിരുന്നു. പല തവണ ശ്രമിച്ചിട്ടും നടക്കാതെ പോയതാണ്, മനസ്സിന്റ്റെ കടിഞ്ഞാണീനെ എത്ര തന്നെ മുറുകെ പിടിച്ചിട്ടും എല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു യാഗാശ്വം കണക്കെ എവിടെയെല്ലം ചെന്നെത്തുന്നുവൊ അവിടെയെല്ലാം 'മനസ്സുകൊണ്ട്' സ്വന്തമാക്കി ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . ആത്മാംശു തന്റ്റെ ദൃഷ്ടി പഥത്തില്പെടുന്ന സുന്ദരികളുടെ സൌന്ദര്യത്തില്മുഴുകി എത്രയോ തവണ സ്ഥലകാലബോധമില്ലാതെ നിന്നിട്ടുണ്ട് . 'ചോരകുടിക്കുന്നത് മതിയാക്ക്' എന്ന് സുഹൃത്തുക്കളൊ മറ്റുള്ളവരോ പറയുമ്പോഴായിരിക്കും പരിസര ബോധമുണ്ടാകുന്നത് . സുന്ദരിമാരുടെ ശരീര വടിവുകളില്‍ ആത്മാംശുവിന്റെ കണ്ണെത്തുന്നത് ആദ്യം അവരുടെ കൊഴുത്ത മുലകളിലായിരുന്നു. അവിടങ്ങളില്‍ അവരറിയാതെ സ്പര്ശിക്കുവാന് വല്ലാതെ കൊതിച്ചിരുന്നു , ആ സ്പര്ശനത്തില് ലഭിക്കുന്ന ആനന്ദനിര്‍വൃതി ആത്മാംശു മനസ്സില്‍ സങ്കല്പിക്കും . പിന്നീടുള്ള നോട്ടങ്ങള്‍ മാംസളമായ അവരുടെ വയറിലായിരിക്കും, പിന്നിലൂടെ ചെന്ന് ആ വയറില്‍ കെട്ടിപിടിക്കാന്‍ ആത്മാംശു ആഗ്രഹിച്ചു . ആഗ്രഹങ്ങള്സ്വപ്നങ്ങളിലൂടെ സഫല മാക്കുന്ന നിര്‍വൃതിയില്‍ നില്‍ക്കുമ്പോഴായിരിക്കും 'ചോരകുടിക്കുന്നത് മതിയാക്ക്' എന്നാരെങ്കിലും പറയുന്നത് . അതോടെ അതുവരെയുള്ള മനസ്സിന്റെ തെറ്റുകളെ ശാസിക്കും, ഇനി ഒരിക്കലും മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിടില്ലെന്ന് തീരുമാനിക്കും . പക്ഷെ വിഫലം, മനസ്സിനെ ജയിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന് ആരോ പറഞ്ഞിട്ടുണ്ട് . പറയാന്‍ എളുപ്പം, പ്രാവര്ത്തികമാക്കുകഏറെക്കുറെ അസ്സാധ്യം . പലരും മനസ്സിനെ നിയന്ത്രിച്ചെത് ആഗ്രഹങ്ങള്‍ പലതവണ സാക്ഷാത്കരിച്ച് മടുക്കുമ്പോഴായിരിക്കും . അങ്ങനെയുള്ള മനസ്സിന്റെ നിയന്ത്രണത്തില്‍ ആത്മാംശു ഒരര്ത്ഥവുംകണ്ടില്ല . തെറ്റുകള്‍ ചെയ്യുന്നതിനുമുന്‍പെ തിരിച്ചറിഞ്ഞു മനസ്സിനെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ വിജയി . അങ്ങനെ ഈ ഭൂമിയിൽ അരെങ്കിലുമുണ്ടൊ ?, ഉണ്ടെന്ന് അവകാശപെട്ടാൽ അത് തെളിയുക്കുക അസ്സാധ്യമായിരിക്കും ആത്മാംശുവിന്റെ പതിവു യാത്രയിൽ ഇന്നത്തെ ദിവസം പലരും കടന്നുവന്നിട്ടുണ്ട് . അദ്രിശ്ശ്യനാകാനുള്ള എന്തെങ്കിലും മന്ത്രമുണ്ടെങ്കിൽ അത് പ്രയോഗിച്ച് അവരുടെ ശരീരത്തിൽ ചേർന്ന് നിൽക്കാമായിരുന്നു എന്നാഗ്രഹിച്ചു . തന്റെ വന്യ സ്വപ്നങ്ങളിൽ പലപ്പോഴും അദ്രിശ്ശ്യനാകുന്നത് ആത്മാംശു സങ്കൽപിച്ചിരുന്നു . അദ്രിശ്ശ്യതയിലൂടെ ദ്രിശ്ശ്യമാകൂന്ന കാര്യങ്ങളിലെ വൈവിധ്യങ്ങൾ അത്മാശുവിന്റെ ചിന്തകളെ തീ പിടിപ്പിച്ചു , തീപിടിച്ച ചിന്തകൾ ശരീരത്തെ ക്ഷീണിപ്പിച്ചപ്പോൾ മനസ്സും ശരീരവും ദീഘമായ ഉറക്കത്തിലേക്ക് വഴുതി . മനസ്സെന്ന സങ്കീർണ്ണ പ്രതിഭാസത്തിന് വീണ്ടും ശക്തി നൽകുന്നതിന് ഉറക്കമെന്ന സ്വസ്ഥതയിലേക്ക് ഇറങ്ങിയ ആത്മാംശുവിന്റെ ദ്രിഷ്ടിപഥത്തിൽ സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നു . സുന്ദരമായി എഴുതിതീർത്ത ഒരു കവിതപോലെ മനോഹരിയായിരുന്നു അവൾ . അത്മാംശുവിന്റെ ജന്മവാസന ഉണർ ന്നു , കണ്ണുകൾ അവളുടെ ശരീരവടിവുകളിലൂടെ പരതി നടന്നു . ഒടുക്കം കൊഴുത്ത മുലകളിൽ ഉടക്കിനിന്ന തന്റെ കണ്ണുകളെ ആത്മാംശുവിന്‍ വിശ്വസിക്കാനായില്ല . അവളുടെ മുലകളിൽനിന്നും മാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാൽ ഒഴുകിവരുന്നു . തന്റെ ശിരസ്സിലൂടെ ഒഴുകിയ അത് ശരീരത്തെ ശുദ്ധമാക്കികൊണ്ട് മണ്ണിലേക്ക് ഒഴുകി അലിഞ്ഞ് ചേർന്നിരിക്കുന്നു . ജീവിതാരംഭത്തിലെ നാലു വർഷങ്ങളോളം ആ മുലകൾ ചുരത്തിയ സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ നീരാണ് തന്റെ ഇന്നത്തെ ഈ ശരീരത്തിന് ഇത്രയും ബുദ്ധിയും, ശക്തിയും , സൗ ന്ദര്യവും നൽകിയത് . ആ മുലകൾ ചുരത്തിയ സ്നേഹമില്ലായിരുന്നെങ്കിൽ ഒന്നുമാകാതെ , ഒന്നുമില്ലതെ ഈ ഭൂലോകത്തിൽ എവിടെയെങ്കിലും ആരാലും ശ്രദ്ധിക്കപെടാതെ ഒരു പക്ഷെ ജീവിക്കേണ്ടിവന്നേക്കാം എന്ന് ആത്മാംശുവിന്‍ തോന്നി . കണ്ണുകൾ മാംസ്സളമായ വയറിനെ ഉന്നംവെച്ചപ്പോൾ കണ്ട കാഴ്ചകൾ ആത്മാംശുവിനെ അമ്പരപ്പിച്ചു . തന്റെ കാഴ്ചകൾ ഒരു എക്സറെ പോലെ അവളുടെ വയറിനകത്തേക്ക് കടൻനു . കുടൽമാലകൾ ഒരു പെരുമ്പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞിരിക്കുന്നു, അതിനുള്ളിൽ ഭക്ഷണാവിശിഷ്ട്ങ്ങൾ അടിഞ്ഞു കുടിയിരിക്കുന്നു . അവയുടെ മണം ആത്മാംശുവിന്റെ മനസ്സിനെ മടുപ്പിച്ചു . കുടൽമാലകൾക്ക് ഉള്ളിലൂടെ ആത്മാംശുവിന്റെ കാഴ്ചകൾ അവളുടെ ഗർഭപാത്രത്തിലെത്തി . ഗർഭജലത്തിൽ കൂളിച്ച് പൂർണ്ണവളർച്ചയെത്തിയ ഒരു കൂഞ്ഞ് ശാന്തനായി ഉറങ്ങുന്നു . ഈ ഭൂമിയിൽ പിറവിയെടുത്ത് ഒരായുഷ്കാലം കൊണ്ട് ചെയ്ത് തീർക്കേണ്ട കർമ്മങ്ങളെ കുറിച്ചറിയാതെ സ്വസ്ഥമായുറങ്ങുന്നു . ഈ സ്വസ്ഥത ഏത് നിമിഷവും നഷ്ട്ട്പെട്ടേക്കാം . സൂക്ഷിച്ച് നോക്കിയപ്പോൾ ആത്മാംശുവിന്‍ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല , ഗർഭാവസ്തയിലുള്ളത് തന്റെ ജീവനായിരുന്നു . പിറവിക്കുമുൻപുള്ള തന്റെ പത്ത് മാസങ്ങൾ . പെട്ടെന്ന് ഗർഭപാത്രത്തിൽനിന്നും ഒരു പ്രകാശം പുറത്തേക്ക് വന്നു . അത് ആത്മാംശുവിന്റെ ശരീരത്തിൽ പ്രവേശിച്ച് അലിഞ്ഞ് ചേർന്നിരിക്കുന്നു . അത് വരെ ദീർഘസുഷുപ്തിയിലാ ണ്ട ആത്മാംശു ഞെട്ടിയുണർ ന്നു . പല മുഖങ്ങളും ആത്മാംശുവിന്റെ മനസ്സിലൂടെ കടന്നുപോയി . അവസാനം തൊട്ട്മുൻപ് കണ്ട സ്വപ്നത്തിലുള്ള മുഖം കടന്നുവന്നു . അവൾ ആത്മാംശുവിനെ നോക്കി മൃദുലമായി പുഞ്ചിരിച്ചു . അവൾ അമ്മയായിരുന്നു , അവൾ മാത്രമല്ല എല്ലാവരും .
9 അഭിപ്രായങ്ങൾ:
"ആത്മാംശു തന്റെ ദ്രിഷ്ടിപഥത്തിൽ പെടുന്ന സുന്ദരികളുടെ സൗ ന്ദര്യത്തിൽ മുഴുകി എത്രയോ തവണ സ്ഥലകാലബോധമില്ലാതെ നിന്നിട്ടുണ്ട് . 'ചോരകുടിക്കുന്നത് മതിയാക്ക്' എന്ന് സുഹൃത്തുക്കളൊ മറ്റുള്ളവരോ പറയുമ്പോഴായിരിക്കും പരിസര ബോധമുണ്ടാകുന്നത് . "
;;;;;;ഇത് തെറ്റ് ... പലപ്പൊഴും തന്തമാരുടെ കയ്യില്‍ നിന്നും തല്ലുകിട്ടുമ്പോഴാവും ഈ ആത്മംശുവിനു പരിസരബോധം വരുക
''തന്റെ ദ്രിഷ്ടിപഥത്തിൽ പെടുന്ന സുന്ദരികളുടെ സൗ ന്ദര്യത്തിൽ മുഴുകി എത്രയോ തവണ സ്ഥലകാലബോധമില്ലാതെ നിന്നിട്ടുണ്ട് . 'ചോരകുടിക്കുന്നത് മതിയാക്ക്' എന്ന് സുഹൃത്തുക്കളൊ മറ്റുള്ളവരോ പറയുമ്പോഴായിരിക്കും പരിസര ബോധമുണ്ടാകുന്നത് "
ഇത് തെറ്റ്.....
പലപ്പോഴും തന്തമാരുടെ തല്ലു കിട്ടുമ്പോഴാണ് ഇവനു് പരിസരബോധം തിരിച്ചുകിട്ടാറുള്ളത്
EVITE NINNU KATTATHA PAHAYA
AYYO ENTE SAJIYETTAN PEZHACHUPOYEEEEEEEEEEEEEEEEE........
ആത്മാംശുവിന്റെ കണ്ണെത്തുന്നത് ആദ്യം അവരുടെ കൊഴുത്ത മുലകളിലായിരുന്നു. അവിടങ്ങളിൽ അവരറിയാതെ സ്പർശിക്കുവാൻ വല്ലതെ കൊതിച്ചിരുന്നു ,
IVANE SOOKSHIKKUKA
ithu blavidski ano
INIYUM EZHUTHOOOOOOOOO......
enne pattikkan nokkanda
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ